തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.
ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിൻ്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവർക്കായി 957.93 കോടി രൂപയാണ് സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. നാളെ മുതൽ തന്നെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടും പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
