ഈരാറ്റുപേട്ട പിണ്ണാക്കനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ട് വയസുകാരൻ മരിച്ചു.


പിണ്ണാക്കനാട്: ഈരാറ്റുപേട്ട പിണ്ണാക്കനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു രണ്ട് വയസുകാരൻ മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനി സ്വദേശികളായ കൊള്ളിക്കൊളവിൽ അലൻ ജോഷി-സുനീഷ ദമ്പതികളുടെ ഇളയ മകൻ മകൻ ഇവാൻ അലക്സ്(അപ്പു–2) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് കുട്ടി സമീപത്തെ കിണറ്റിൽ വീണതായി കണ്ടെത്തിയത്. ഉയരമുള്ള ആൾമറയില്ലാത്ത കിണറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘം കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ പാമ്പിനെ കണ്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞതായി വാർഡ് മെമ്പർ ജോസുകുട്ടി അറിയിച്ചു. എന്നാൽ കുട്ടിയുടെ മരണം വെള്ളത്തിൽ വീണതിനെ തുടർന്നാണെന്നാണ് നിലവിലെ നിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞു 4 മണിക്ക് ചെമ്മലമറ്റം പള്ളിയിൽ നടക്കും.

Next
This is the most recent post.
Previous
Older Post