ഗ്രാമീൺചിറ-പാറോച്ചാൽ റോഡിൽ നവീകരണ പ്രവൃത്തികൾ: സിമെന്റ് കവല മുതൽ പാറോച്ചാൽ വരെയുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിരോധിച്ചു.
കോട്ടയം: ഗ്രാമീൺചിറ-പാറോച്ചാൽ റോഡിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. തിങ്കളാഴ്ചയാണ് റോഡിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.
നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ സിമെന്റ് കവല മുതൽ പാറോച്ചാൽ വരെയുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതുമരാത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.