മസ്‌തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു.


ചങ്ങനാശ്ശേരി: മസ്‌തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു. ചങ്ങനാശേരി കുറുമ്പനാടം മൂലയിൽ ദീപു (43) ആണ് മരിച്ചത്.

മസ്‌തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഔദ്യോഗിക സൈനിക ബഹുമതികളോടെ കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തും. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും.

ഇന്ത്യൻ ആർമി ലഫ്റ്റനന്റ് കേണലായി ഗ്വാളിയറിൽ സേവനം ചെയ്യുകയായിരുന്നു. എം.സി.സ്‌കറിയയുടെയും (റിട്ട. ഡിഫൻസ് മിനിസ്ട്രി), ശാന്തമ്മ സ്കറിയയുടെയും മകനാണ്. തൃശൂർ വേലൂർ ചീരമ്പൻ കുടുംബാംഗമായ പ്രീതിയാണ് ഭാര്യ. ദിയ ദീപു, ഇഷാൻ ദീപു എന്നിവരാണ് മക്കൾ.

Next
This is the most recent post.
Previous
Older Post