പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, മകൻ ഗുരുതര പരിക്കോ


പാലാ: പുനലൂർ-മൂവാറ്റുപുഴ പാതയിൽ പാലാ-പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിയിൽ  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

പാലാ ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി (47) യാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അതുൽ കൃഷ്ണയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈക ഭാഗത്തു നിന്നും വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുജിതകുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജിതയുടെ ജീവൻ രക്ഷിക്കാനായില്ല.

Next
This is the most recent post.
Previous
Older Post