കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മലയാളി യുവതികളായ കോട്ടയം-തൃശൂർ സ്വദേശിനികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും, ആനിന്റെ സംസ്കാരം ന


കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ കോട്ടയം-തൃശൂർ സ്വദേശിനികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസില്‍ അറസ്റ്റിലായ ഇരുവരുടെയും ഉറ്റസുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ പുരോഗമിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. പോസ്റ്റ്‌മോർട്ടം, എംബാം, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.

അഞ്ജനയുടെ സംസ്കാരം ഇന്ന് വൈകിട്ടു വീട്ടുവളപ്പിൽ നടക്കും. ആനിന്റെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നാളെ നടത്തും. നാളെ രാവിലെ 10 മണിക്ക് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിലെ പൊതുദർശനത്തിനു ശേഷം 12ന് സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കും.

ആൻഡ്രീന(13 വയസ്സ്), അലീസ(5 വയസ്സ്) എന്നിവരാണ് മക്കൾ. മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നോർക്ക അധികൃതർ സൗകര്യമൊരുക്കും.