തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ മഞ്ജു സുജിത്തിന് വിജയം, മീനടത്ത് പ്രീത പ്രസാദ്, പാമ്പാടിയിൽ സണ്ണി വർഗീസ്; വിശദമായ ഫലം വായിക്കാം...


കോട്ടയം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ(തൃക്കൊടിത്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) സ്ഥാനാർത്ഥി മഞ്ജു സുജിത്ത് വിജയിച്ചു. ഭൂരിപക്ഷം-2140 വോട്ട്. മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ(ചീരംകുളം) കോൺഗ്രസ്(ഐ) സ്ഥാനാർത്ഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ(കുമ്പന്താനം) സി.പി.ഐ(എം) സ്ഥാനാർത്ഥി സണ്ണി വർഗീസ് വിജയിച്ചു. ഭൂരിപക്ഷം- 66. 

കുമ്പന്താനം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ടിന്റു മനോജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി. ചീരംകുളം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.

യുവമോർച്ച അംഗം ഗൗരി ശങ്കർ ആണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് സാരഥി വിജയ് ജോസ് മാരേട്ടിനെ പരാജയപ്പെടുത്തിയാണ് മഞ്ജു സുജിത്ത് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെഐ സാരഥി എ.മനോജ് ആണ് മത്സരിച്ചത്.

​ വിശദമായ ഫലം ചുവടെ:

ജില്ലാ പഞ്ചായത്ത്

ആകെ വോട്ട്-64265

പോൾ ചെയ്തത്-34413

മഞ്ജു സുജിത്ത്(സി.പി.ഐ-എം)-16280

വിജയ് ജോസ് മാരേട്ട്(കേരള കോൺഗ്രസ്)-14140

എ. മനോജ് (ബി.ജെ.പി)-3993

​മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്

ആകെ വോട്ട്-803

പോൾ ചെയ്തത്-560

പ്രീത പ്രസാദ്(കോൺഗ്രസ്-ഐ)-346

ചന്ദ്രു നാരായണൻ(സി.പി.ഐ-എം) 184

ഗൗരിശങ്കർ എം. (ബി.ജെ.പി)-30

​ പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ്

ആകെ വോട്ട്- 1312

പോൾ ചെയ്തത്-1030

സണ്ണി വർഗീസ്(സി.പി.ഐ-എം)-519

ഡെയ്സി ബാബു ഡാണാവുങ്കൽ(കോൺഗ്രസ്-ഐ)- 453

ടിൻറു മനോജ്(ബി.ജെ.പി)-58

Next
This is the most recent post.
Previous
Older Post