പൊൻകുന്നം-പാലാ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നം-പാലാ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്രാക്കളം തച്ചപ്പുഴ വീട്ടിൽ അനന്തു (23) വാണ് അപകടത്തിൽ മരിച്ചത്.

ഞായറാഴ്ച രാത്രി 9 മണിയോടെ പൊൻകുന്നം-പാലാ റോഡിൽ മഞ്ചക്കുഴി അഞ്ചാം മെയിലിലാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ യുവാവിനെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.