ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണം; ചർച്ച പരാജയം, നാളെ ബാങ്ക് പണിമുടക്ക്, നാളെ മുതൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.


കോട്ടയം: ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകാത്തതി പ്രതിഷേധിച്ച് നാളെ റാഹ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കുമെന്നു ബാങ്കിങ് മേഖലയിലെ യൂണിയനുകൾ അറിയിച്ചു.

സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിന്മേൽ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നു യൂണിയനുകൾ അറിയിച്ചു. ചീഫ് ലേബർ കമ്മിഷണറുടെ (കേന്ദ്ര) ഓഫീസിൽ നടത്തിയ ചർച്ചകളിൽ യു.എഫ്.ബി.യു, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ), ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് (ഡി.എഫ്.എസ്), ലേബർ അധികാരികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.

2024 മാർച്ചുമാസത്തിൽ ഒപ്പുവെച്ച 12-ാം ഉഭയകക്ഷി കരാർപ്രകാരം, അധിക അവധി ദിനം നികത്തുന്നതിനായി തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രതിദിന ജോലി സമയം വർധിപ്പിച്ചുകൊണ്ട് അഞ്ച് ദിവസത്തെ ജോലി ആഴ്ചയിൽ നടപ്പിലാക്കാൻ നിർദേശിച്ചിരുന്നു. ഈ നിർദേശം പിന്നീട് സർക്കാരിലേക്ക് ശുപാർശ ചെയ്തെങ്കിലും കേന്ദ്രം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിലെ ജോലി സമയം വർധിപ്പിക്കുന്നതിനാൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉപഭോക്താക്കൾക്കുള്ള ബാങ്കിംഗ് സമയത്തെ കാര്യമായി ബാധിക്കില്ലെന്ന് യൂണിയനുകൾ അവകാശപ്പെട്ടു.

നാളെ ബാങ്കുകൾ പണിമുടക്കുന്നതിനാൽ ഇടപാടുകൾ ഇന്ന് തന്നെ നടത്താൻ ശ്രദ്ധിക്കണം. നാളെ ബാങ്ക് പണിമുടക്കും തുടർന്ന് വരുന്ന ദിവസങ്ങൾ അവധി ദിവസങ്ങളുമാകയാൽ നാളെ മുതൽ 3 ദിവസം ബാങ്ക് അടഞ്ഞു കിടക്കും. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.