പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. മംഗളാരത്ത് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തി.
അപകടത്തിൽ തിടനാട് സ്വദേശിനി അമ്പിളി പ്രസാദിനു (46) പരുക്കേറ്റു. ഇന്ന് വൈകുന്നേരം മംഗളാരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ നെടുംകണ്ടം ഭാഗത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് നെടുങ്കണ്ടം സ്വദേശിയായ കെ.വി ലെനിന് (53) അപകടത്തിൽ പരിക്കേറ്റു.
ഇന്ന് വൈകുന്നേരം പൈക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കൊഴുവനാൽ സ്വദേശിനി ഷൈനിക്ക് (42) പരുക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ വാഹന അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.