പാലാ: പാലായിൽ സ്‌കൂൾ കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.
പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായ പാലാ ഇല്ലിക്കൽ മജോ ജോസഫ്(52) ആണ് കുഴഞ്ഞു വീണു മരിച്ചത്. അനൗൺസ്മെൻ്റിനിടെ കുഴഞ്ഞു വീണ അദ്ധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മഞ്ജുള ആൻറണി അറക്കുളം സെന്റ് മേരിസ് ഹൈസ്കൂൾ അധ്യാപികയാണ്. മകൻ ജെറാൾഡ് ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് ബിസിഎ വിദ്യാർഥി. സംസ്കാരം നാളെ 4 മണിക്ക് പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.