ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി തിരുനട തുറന്ന് ദീപം തെളിയിക്കും. ശേഷം ആഴിയിൽ അഗ്നി പകരും.

ചിങ്ങം ഒന്നിന് പുതുവർഷദിനത്തിൽ രാവിലെ അഞ്ചുമണി മുതലാണ് ഭക്തർക്ക് ദർശനം. ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1 ന് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി. ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി ആഗസ്റ്റ് 24 ന് ശബരിമല നട തുറക്കും.

ചിങ്ങ മാസം ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. തുടര്‍ന്ന് നിര്‍മ്മാല്ല്യ ദര്‍ശനം, അഭിഷേകം, കിഴക്കേ മണ്ഡത്തില്‍ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് വരുന്ന ഒരു വര്‍ഷത്തേക്കുള്ള കീഴ്ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പമ്പാ ഗണപതി ക്ഷേത്രത്തിലെ വരുന്ന ഒരു വര്‍ഷത്തെക്കുള്ള മേല്‍ശാന്തിയെ, 17 ന് രാവിലെ 9 മണിക്ക് പമ്പ ഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന ന്നുക്കെടുപ്പിലൂടെയും നിശ്ചയിക്കും. ചിങ്ങമാസ പൂജയുടെ ഭാഗമായി ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്കിങ് നടത്തണം. ഇതിനായി ഔദ്യോഗിക വെർച്വൽ ക്യൂ വെബ്സൈറ്റ് വഴിയാണ് ദർശനസ്ലോട്ട് ഉറപ്പാക്കേണ്ടത്.
