പാലാ: രാഷ്ട്രീയ കേരളത്തിൽ ഏറെ നാടകീയതകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വേദിയായ പാലാ നഗരസഭ വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്കൊരുങ്ങുകയാണ്. പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും.

പാലാ നഗരസഭയില്‍ റിയ ബിനോ ചീരാംകുഴി യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. വിമതയായ മായ രാഹുലാണ് എതിര്‍ സ്ഥാനാര്‍ഥി. എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ. എല്‍ഡിഎഫ് മായ രാഹുലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. നിലവില്‍ ഒന്‍പത് കൗണ്‍സിലര്‍മാരാണ് യുഡിഎഫിനൊപ്പമുള്ളത്. ഇതില്‍ മൂന്നുപേര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൗണ്‍സിലര്‍മാരാണ്.

