ആരോഗ്യനില തൃപ്തികരം; ഡോ.ടി.കെ.ജയകുമാർ രണ്ടു ദിവസത്തിനകം ആശുപത്രി വിടും.


കൊച്ചി: പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ തുടർ ചികിത്സയ്ക്കായി എറണാകുളം ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹൃദയ ശസ്ത്രക്രിയ മേധാവിയും മുന്‍ സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ ആരോഗ്യനില തൃപ്തികരം.

 

 ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതായും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി എൻ വാസവൻ ഫേസ്‌ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു. സർജറിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ ജോസ് പെരിയപുരം പറഞ്ഞതായും ഒപ്പം ഡോക്ടർ ജോ ജോസഫിനെയും, ഡോക്ടർ എബ്രഹാം  ജേക്കബിനെയും, കാണുവാൻ സാധിച്ചതായും വി എൻ വാസവൻ ഫേസ്‌ബുക്കിൽ കുറിച്ചു.