വൈക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു കളക്ടറും എംഎല്‍എയും, മടങ്ങിയത് ഉച്ചഭക്ഷണവും കഴിച്ച ശേഷം.


വൈക്കം: വൈക്കം മേഖലയിലെ ക്യാമ്പുകളില്‍ സന്ദര്‍ശം നടത്തി കെ. ബിനിമോന്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും.

 

 കല്ലറ ശ്രീ ശാരദാവിലാസം സ്‌കൂള്‍, വല്ലകം സെന്റ് മേരീസ് സ്‌കൂള്‍, തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂള്‍, നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള്‍, തോട്ടകം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. കരിയാര്‍ സ്പില്‍വേയില്‍  പരിശോധന നടത്തുകയും  അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാറും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.