വീണ്ടും ജീവനെടുത്ത് കാലവർഷം! കോട്ടയം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവിന് ദാരുണാന്ത്യം, ജില്ലയിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായത് 4 പേർക്ക്.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും ജീവനെടുത്ത് കാലവർഷം. അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവിന് ദാരുണാന്ത്യം.

 

 ആറുമാനൂർ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലയിൽ മഴക്കെടുതിയിൽ ഇതോടെ 4 പേർക്കാണ് ജീവൻ നഷ്ടമായത്. ജില്ലയിൽ വെള്ളക്കെട്ടിൽ വീണുണ്ടാകുന്ന രണ്ടാമത്തെ മരണമാണ് ഇത്.