വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി കെ.കെ.പ്രദീപിനു (41) പരുക്കേറ്റു.

 

 ഇന്നലെ വൈകിട്ട് തെക്കുമുറി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പള്ളിക്കത്തോടിനു സമീപത്തു വച്ച് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചു ആനിക്കാട് സ്വദേശി റോബൽ തോമസിനു (27) പരുക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ച് സ്കൂട്ടർ തടിലോറിയിൽ ഇടിച്ചു ആലപ്പുഴ കാവാലം സ്വദേശി മനീഷിനു (34) പരുക്കേറ്റു. അപകടങ്ങളിൽ പരുക്കേറ്റ 3 പേരെയും പാലാ  ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.