വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു  കോട്ടയം കുഴിമറ്റം സ്വദേശി നവീൻ നാരായണന്( 40) പരുക്കേറ്റു.

 

 രാവിലെ പനച്ചിക്കാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. പൂഞ്ഞാർ പനച്ചിപ്പാറ ഭാ​ഗത്ത് വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പനച്ചിപ്പാറ സ്വദേശി റോബർ‌ട്ട് ജോർജിനു (58) പരുക്കേറ്റു. ഇന്നലെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചാത്തൻതറ സ്വദേശി നെവിനു (21) പരുക്കേറ്റു. പൂവരണിയിൽ വച്ചായിരുന്നു അപകടം.