ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

 

 ഇന്ന്  പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ (32), അരുൺ പി ബാബു (32) എന്നിവർക്കു പരുക്കേറ്റു. രാവിലെ ചെത്തിമറ്റം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ സ്വദേശി ഏയ്ഞ്ചലോ ആൻ്റോക്ക് (18) പരുക്കേറ്റു. വിവിധ അപകടങ്ങളിലായി പരുക്കേറ്റ 3 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.