പൊൻകുന്നം: പൊൻകുന്നത്ത് വളവിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ചു ബൈക്ക് യാത്രികനായ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം.

ചെന്നൈ തിരുവിൽ മാവട്ടം പൊന്നേരി സ്വദേശി ഗുരു (21) ആണ് മരിച്ചത്. പൊൻകുന്നം ചെറുവള്ളി വാസുപിള്ള പടിയിൽ ആണ് അപകടം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാണിയാ പക്കം ദേവ ദാനം മിഞ്ചൂർ വിഗ്നേഷ് (2l) ന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിഗ്നേഷ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
.png)