മണർകാട്: കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം.

അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് (23) അപകടത്തിൽ മരിച്ചത്. അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
%20(2)%20(1)%20(1).png)