തിരുവോണ ദിനത്തിൽ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 8 പേർക്ക് പരിക്ക്.


കോട്ടയം: തിരുവോണ ദിനത്തിൽ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 8 പേർക്ക് പരിക്ക്. പാമ്പാടി പൊത്തൻപുറം കവലയ്ക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി റോഡിൽ കൂടി നടക്കുന്നതിനിടെ വാൻ ഇടിച്ചു വീണ് പാമ്പാടി പഞ്ചായത്ത് അംഗം വി.ടി. ഫിലിപ്പോസിനു (മാത്തച്ചൻ പാമ്പാടി-75) പരിക്കേറ്റു.

 

 കിടങ്ങൂരിൽ വച്ച് ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ് പ്രവിത്താനം സ്വദേശിനി റീന ബിനോയിക്ക് (43) പരിക്കേറ്റു. കോരുത്തോട് വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് കോരുത്തോട് സ്വദേശി അരവിന്ദ് വിജയന് (37)പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന അന്ത്യാളം സ്വദേശി റോബിന് (30) പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴാച്ചേരി ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് കടപ്പാട്ടൂരിൽ വച്ച് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് കടപ്പാട്ടൂർ സ്വദേശിനി. കൃഷ്ണപ്രിയക്ക് (19) പരിക്കേറ്റു. ഇന്നലെ രാവിലെ പൈകയിൽ വെച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ നെബിൻ (22) ജിസൺ (23) ബിലാൽ (23) എന്നിവർക്ക് പരുക്കേറ്റു. ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 8 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.