വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് (54) പരുക്കേറ്റു.

 

 ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. ഇന്നലെ രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് (50) ഭാര്യ റെജീന (50) എന്നിവർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കൊടുങ്ങൂർ നെടുംകുന്നം സ്വദേശി വി.പി.മോഹനന് ( 64) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.