അവസാന യാത്രയിലും ഒറ്റയ്ക്കാക്കിയില്ല, പാലായിൽ ഭർത്താവിന് അന്ത്യചുംബനം നൽകിയ ശേഷം ഭാര്യ കുഴഞ്ഞുവീണ് മരിച്ചു.


പാലാ: പാലായിൽ ഭർത്താവിന് അന്ത്യചുംബനം നൽകിയ ശേഷം ഭാര്യ കുഴഞ്ഞുവീണ് മരിച്ചു.

 

 പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു.

 

 ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്. ഇന്ന് 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരെയും ഒന്നിച്ചു സംസ്കരിക്കും.

Next
This is the most recent post.
Previous
Older Post