തലച്ചോറിലെ രക്തസ്രാവം; അതീവ ഗുരുതരാവസ്ഥയിൽ നിന്ന് കോട്ടയം സ്വദേശിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുതകരമായ അതിജീവനം.


പാലാ: തലച്ചോറിലെ രക്തസ്രാവത്താൽ അതീവ ഗുരുതരാവസ്ഥയിൽ നിന്ന് കോട്ടയം സ്വദേശിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുതകരമായ അതിജീവനം. കോട്ടയം സ്വദേശിയായ ജോൺസൺ മാത്യു തലച്ചോറിലെ രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ എത്തിയത്.

 

 സംസാരശേഷിയും ശരീരത്തിന്റെ വലതുവശത്തിന്റെ ചലനശേഷിയും പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അജയ് എം ജോസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ അടിയന്തര പരിശോധനകൾക്ക് വിധേയനാക്കി. തുടർന്ന് ജീവൻ രക്ഷിക്കാൻ അത്യന്തം നിർണ്ണായകമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണമായ പ്രവർത്തനക്ഷമത തിരികെ ലഭിക്കുന്നതിനായി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനിറ്റ് കാതറിൻ ചാൾസിന്റെ നേതൃത്വത്തിൽ സമഗ്ര റീഹാബിലിറ്റേഷൻ ആരംഭിച്ചു. ഫിസിയോതെറാപ്പി, സ്പീച്ച് ആൻഡ് സ്വാളോ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ ചിട്ടയായ രീതിയിൽ നൽകിയതിലൂടെ ജോൺസൺ മാത്യു ഇപ്പോൾ വോക്കറിന്റെ സഹായത്തോടെ സ്വയം നടക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. തലച്ചോറിലെ രക്തസ്രാവം, പക്ഷാഘാതം പോലുള്ള അതീവ ഗുരുതരമായ അവസ്ഥകളിൽ നിന്ന് ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ശസ്ത്രക്രിയകളും, തുടർന്ന് പൂർണ്ണമായ പ്രവർത്തനക്ഷമത വീണ്ടെടുക്കാനുള്ള സമഗ്ര റീഹാബിലിറ്റേഷൻ ചികിത്സയും (PMR) മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാണ്.