വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു (63) പരുക്കേറ്റു.

 

 ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കൊഴുവനാൽ ഭാ​ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് (21) പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കാലടിയിൽ വച്ചു കാറും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി കുമളി അണക്കര സ്വദേശിനി സിന്ധു (49)വിനു പരുക്കേറ്റു. അപകടങ്ങളിൽ പരുക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post