കോട്ടയം: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. പനയ്ക്കപ്പാലത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിച്ചു വീണുണ്ടായ അപകടത്തിൽ മൂന്നിലവ് സ്വദേശി ലിബിൻ മാത്യുവിന് (34) പരുക്കേറ്റു.

തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ചേർത്തല സ്വദേശി എം എ. ക്രിസ്റ്റിക്ക് (34) പരുക്കേറ്റു. ആലപ്പുഴ തുറവൂരിൽ വച്ചായിരുന്നു അപകടം. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
