കോട്ടയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തിയതികളിൽ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ഇന്നലെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.