തിരുവനന്തപുരം: ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല. തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. പരിശോധന കൂടുതൽ ഊർജ്ജിതമാക്കുമെന്നും പകർച്ചവ്യാധി പ്രതിരോധത്തിന് ഉറവിട നശീകരണം പ്രധാനമാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ അടിയന്തരമായി ഡ്രൈഡേ നടത്തുന്നതിനുള്ള കലണ്ടർ ഉടൻ പുറത്തിറക്കും. സർക്കാർ ഓഫീസുകളും സ്ക്കൂളുകളും നിർബന്ധമായി കലണ്ടർ പ്രകാരം ഡ്രൈഡേ ആചരിക്കണം.
