അധ്യാപകരും ജീവനക്കാരും നടത്തിയ നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടയത്ത് പ്രകടനം നടത്തി.


കോട്ടയം: അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക, മാനദണ്ഡമനുസരിച്ചുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി.

 

 നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും നടത്തി. കോട്ടയത്ത് അസൻഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കോട്ടയം കളക്ടറേറ്റിന്  മുൻവശം സമാപിച്ചു. തുടർന്ന് ചേർന്ന യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡൻ്റ് ടി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും കെജിഒഎ ജില്ലാ പ്രസിഡൻ്റ് എൻ എസ് ഷൈൻ നന്ദിയും പറഞ്ഞു.