കോട്ടയം: രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ ദേശീയ സെൻസസിൽ കോട്ടയം ജില്ലയിൽ ഇന്നലെ വരെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി.

ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനാക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും കോളേജ് വിദ്യാർത്ഥികളുമുൾപ്പടെ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി. ക്യാമ്പസുകളിൽ ബോധവത്കരണ ക്‌ളാസ്സുകളും നടത്തുന്നുണ്ട്. സെൻസസ് 2027 സ്വയം വിവരശേഖരണ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സെൻസസ് ഓഫീസ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കുമായി സെൽഫ് എന്യൂമറേഷൻ മത്സരവും സംഘടിപ്പിച്ചിരുന്നു. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
