കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി, മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു.


കോട്ടയം: കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി. കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം.

 

 മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ്‌കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത്തിത്താനം സ്വദേശിനിയായ യുവതിയാണ് മദ്യലഹരിയിൽ കാർ ഓടിച്ചു അപകടം ഉണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത സ്‌കൂട്ടർ യാത്രക്കാരനെയും നാട്ടുകാരെയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിന് യുവതിക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. ഇത്തിത്താനം സ്വദേശി ജോമി ജോസഫിന് എതിരെയാണ് ചിങ്ങവനം പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.