പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്.


പാലാ: പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്. കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി(48) നാണു അപകടത്തിൽ പരിക്കേറ്റത്.

 

 അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കുമ്മണ്ണൂർ ജംഗ്‌ഷന് സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പാലാ സ്വദേശി അഭിലാഷി (25)നും പരുക്കേറ്റിരുന്നു.