കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.

കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ 21-നാണ് ആദ്യം ഇവിടെയുളള പന്നികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
