ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം; ഉപരാഷ്ട്രപതി ഞായറാഴ്ച കോട്


കോട്ടയം: ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഞായറാഴ്ച  ഉപരാഷ്ട്രപതി  ഡോ. ​​​​​​സി.​​​​​​പി. രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ നിർവ്വഹിക്കും.

 

 ദീപിക ദിനപത്രത്തിൻ്റെ 140-ാമത് സ്ഥാപക വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനം ആണ് ഞായറാഴ്ച കോട്ടയത്ത് നടക്കുന്നത്. ഞായറാഴ്ച ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് 2:30നു ​​​​​​കോ​​​​​​ട്ട​​​​​​യം മാ​​​​​​മ്മ​​​​​​ന്‍ മാ​​​​​​പ്പി​​​​​​ള ഹാ​​​​​​ളി​​​​​​ല്‍ നടക്കുന്ന ചടങ്ങിൽ ഗ​​​​​​വ​​​​​​ര്‍ണ​​​​​​ര്‍ രാ​​​​​​ജേ​​​​​​ന്ദ്ര വി​​​​​​ശ്വ​​​​​​നാ​​​​​​ഥ് അ​​​​​​ര്‍ലേ​​​​​​ക്ക​​​​​​ര്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വഹിക്കും. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍ മു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തും. നിയമസ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​ര്‍ തി​​​​​​രു​​​​​​വ​​​​​​ഞ്ചൂ​​​​​​ര്‍ രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍, മ​​​​​​ന്ത്രി മോ​​​​​​ന്‍സ് ജോ​​​​​​സ​​​​​​ഫ്, കെ. ​​​​​​ഫ്രാ​​​​​​ന്‍സി​​​​​​സ് ജോ​​​​​​ര്‍ജ് എം​​​​​​പി, പ​​​​​​ശ്ചി​​​​​​മബം​​​​​​ഗാ​​​​​​ള്‍ മു​​​​​​ന്‍ ഗ​​​​​​വ​​​​​​ര്‍ണ​​​​​​ര്‍ ഡോ. ​​​​​​സി.​​​​​​വി. ആ​​​​​​ന​​​​​​ന്ദ​​​​​​ബോ​​​​​​സ്, കോ​​​​​​ട്ട​​​​​​യം ആ​​​​​​ര്‍ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ മാ​​​​​​ത്യു മൂ​​​​​​ല​​​​​​ക്കാ​​​​​​ട്ട്, രാ​​​​​​ഷ്‌​​​ട്ര​​​​​​ദീ​​​​​​പി​​​​​​ക ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ചെ​​​​​​യ​​​​​​ര്‍മാ​​​​​​ന്‍ ഡോ. ​​​​​​ഫ്രാ​​​​​​ന്‍സി​​​​​​സ് ക്ലീ​​​​​​റ്റ​​​​​​സ്, മാനേജിംഗ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​മൈ​​​​​​ക്കി​​​​​​ള്‍ വെ​​​​​​ട്ടി​​​​​​ക്കാ​​​​​​ട്ട്, ചീ​​​​​​ഫ് എ​​​​​​ഡി​​​​​​റ്റ​​​​​​ര്‍ ഫാ. ​​​​​​ഡോ. ജോ​​​​​​ര്‍ജ് കു​​​​​​ടി​​​​​​ലി​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ സ​​​​​​ന്നി​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കും. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-ആത്മീയ-മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.