ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും.


ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട  ഇന്ന് വൈകിട്ട് തുറക്കും.  വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

 

 തുടര്‍ന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ഇതോടെ ഇവിടെ കാത്തുനില്‍ക്കുന്ന അയ്യപ്പ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. മെയ് 19 വരെയാണ് ഇടവമാസ പൂജകൾ. നാളെ മുതൽ പടിപൂജ ഉൾപ്പെടെയുള്ള പ്രത്യേക പൂജകൾ ഉണ്ടാകും. ദർശത്തിനായി എത്തുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി സ്ലോട്ടുകള്‍ ഉറപ്പാക്കണം.