പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം 18 മുതൽ.


പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം - കളിച്ചു വളരാം- മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക്കും.

 

 കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം,  ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിം​ഗ് എന്നിവ ഉൾപ്പെട്ടതാണ് പ്രോ​ഗ്രാം. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ - 9188952779