കോട്ടയം: കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) ആണ് മരിച്ചത്.

നെബീലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബീലിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
