കേരള സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി കോട്ടയം എരുമേലി സ്വദേശി അഡ്വ.മുഹമ്മദ് ഷായെ നിയമിച്ചു.


എരുമേലി: കേരള സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി കോട്ടയം എരുമേലി സ്വദേശി അഡ്വ.മുഹമ്മദ് ഷായെ നിയമിച്ചു.

 

 കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് സംസ്ഥാന നേതാവുമായ ഹാജി പി എച്ച് അബ്‌ദുൾ സലാമിൻ്റെ മകനാണ് അഡ്വ.മുഹമ്മദ് ഷാ. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് ഷാ.