കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും ബൈക്കും കൂട്ടിയിടിച്ച് കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26), രഞ്ജിത്ത് (28), വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41) എന്നിവർക്ക് പരുക്കേറ്റു. 10 മണിയോടെയാണ് അപകടം. കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി.എസ്. സജി മോന് (48) പരുക്കേറ്റു. വാഹനാപകടങ്ങളിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
