വൈക്കം: വൈക്കത്ത് പറമ്പിൽ നിന്നും വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു. വൈക്കം. സ്വദേശി വിജി ഇന്ദ്രപാലനാണ്(60) സൂര്യാതപമേറ്റത്.

മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളലേറ്റത്. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പറമ്പിൽ നിന്നും വിറക് ശേഖരിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജില്ലയിൽ ശക്തമായ ചൂട് തുടരുകയാണ്. കോട്ടയം ജില്ലയിൽ 38 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
