പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ യുഡിഎഫ്, സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചെങ്കിലും പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ്.

 

 മൂന്നു മണ്ഡലങ്ങളിലും ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മാത്രമേ മണ്ഡലം നേടിയെടുക്കാനാകു എന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. പൂഞ്ഞാറിൽ കഴിഞ്ഞ തവണ മത്സരിച്ച ടോമി കല്ലാനിയുടെ പേരാണ് ഇപ്പോൾ നേതൃത്വത്തിന് മുൻപിലുള്ളത്. അതോടൊപ്പം കാഞ്ഞിരപ്പള്ളിയിൽ ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ്, ജിജി അഞ്ചാനി എന്നിവരുടെ പേരും കേൾക്കുന്നുണ്ട്. ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കന്റെയും നാട്ടകം സുരേഷിന്റെ പേര് നേതൃത്വം പരിഗണിക്കുന്നുണ്ട്. മറ്റു മുന്നണികളിൽ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രകാഹാരന പരിപാടികൾ ആരംഭിച്ചിട്ടും പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ മണ്ഡലങ്ങളിൽ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് അണികളിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.