കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി, ജനങ്ങൾക്ക് മുന്നിൽ തന്നെ പരിഹാസ്യനാക്കി വിമർശിക്കാൻ വലിച്ചെറിഞ്ഞുകൊടുത്തു, മുഖ്യമന്ത്രി പിണറായി


കോട്ടയം: കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. അഭിമാന പദ്ധതിയായി നിർമ്മാണം ആരംഭിച്ച കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും പണം അനുവദിക്കാതെ പദ്ധതി മരവിപ്പിക്കുകയായിരുന്നു എന്നും തിരുവഞ്ചൂർ പറഞ്ഞു.

 

 മുഖ്യമന്ത്രി ചെയർമാനായ സമിതിക്കായിരുന്നു ആകാശപാതയുടെ നിർമ്മാണ ചുമതല. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം അനുവദിച്ചില്ല. അഭിമാന പദ്ധതിയായി കൊണ്ടുവന്ന ആകാശപാത പദ്ധതിയിൽ ജനങ്ങൾക്ക് മുന്നിൽ തന്നെ പരിഹാസ്യനാക്കി വിമർശിക്കാൻ വലിച്ചെറിഞ്ഞുകൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും തിരുവഞ്ചൂർ വിമർശിച്ചു. കഴിഞ്ഞ 10 വർഷമായി കോട്ടയം മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കാതെ കോട്ടയത്തെ വികസന മുരടിപ്പിലേക്ക് തള്ളിയിട്ടത് സിറ്റിംഗ് എംഎൽഎ തുടരാതിരിക്കാനുള്ള ഗൂഢരാഷ്ട്രീയമാണ് എന്നും തിരുവഞ്ചൂർ ആരോപിച്ചു.