തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ തപാല്‍ വോട്ടിന് 26ന് മുന്‍പ് അപേക്ഷിക്കണം.

കോട്ടയം: തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടിനുള്ള ഫോം-12 അപേക്ഷ ഓര്‍ഡര്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മാര്‍ച്ച് 26നു മുന്‍പ് പൂരിപ്പിച്ചു നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 മാര്‍ച്ച് 24 മുതല്‍ 26 വരെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലായി പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിലോ അതത് വില്ലേജ് ഓഫീസുകകളിലോ കളക്ടറേറ്റിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ഡി.സി (എല്‍.എസജി.ഡി)ഓഫീസിലോ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം. ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കേണ്ടാത്തവരും 26നു മുന്‍പുതന്നെ അപേക്ഷ നല്‍കണം. 

ആദ്യഘട്ട പരിശീലനം നടക്കുന്ന കേന്ദ്രങ്ങള്‍ ചുവടെ:

1. പാലാ-കാര്‍മല്‍ സ്‌കൂള്‍,പാലാ

2. കടുത്തുരുത്തി- സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,പാലാ

3. വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം

4. ഏറ്റുമാനൂര്‍- കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാന്നാനം

5. കോട്ടയം- സി.എം.എസ് കോളജ്, കോട്ടയം

6. പുതുപ്പള്ളി- ബസേലിയോസ് കോളജ് കോട്ടയം

7. ചങ്ങനാശേരി- സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാത്തിമാപുരം, ചങ്ങനാശേരി

8. കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമിനിക്സ് കോളജ്,കാഞ്ഞിരപ്പള്ളി

9. പൂഞ്ഞാര്‍- സെന്റ് ഡൊമിനിക്സ് കോളജ്,കാഞ്ഞിരപ്പള്ളി