ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു.


പൊൻകുന്നം: ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു. പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം ആനക്കയം റോഡിൽ കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്.

 

 തീ പിടിച്ച സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വീട് പൂർണ്ണമായും അഗ്നിക്കിരയായി. വീട്ടിൽ ബിജോ ഒറ്റയ്ക്കായിരുന്നു താമസം.

ചിത്രം: കുഞ്ഞുമോൻ വർഗീസ്.