പാലാ: പാലായിൽ ട്രാൻസ്ഫോമർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാന് ഗുരുതര പരിക്ക്. ലൈൻമാൻ തീക്കോയി സ്വദേശി അശോക(46) നാണു അപകാടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കൊഴുവനാലിനു സമീപത്തു വെച്ച് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ട്രാൻസ്ഫോമർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അശോകൻ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈൻമാൻ അശോകനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പ്രതീകാത്മ ചിത്രം.

