പ്രഭാതസവാരിക്കിറങ്ങിയ വയോധികന് ബൈക്ക് ഇടിച്ചു പരിക്ക്, ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ.എം.ചാണ്ടിക്ക് (74) പരുക്കേറ്റു. അല്ലാപ്പാറ ഭാ​ഗത്ത് വച്ച് രാവിലെ ​6 മണിയോടെയായിരുന്നു അപകടം. നടന്നുപോയ ആളെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു വീണു ബൈക്ക് യാത്രികൻ ഇടമറുക് സ്വദേശി ബെർലിൻ ജോർജിനു (22) പരുക്കേറ്റു. രാവിലെ വലവൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നു പാലായിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മെഡിക്കൽ റപ്രസന്റേറ്റീവ് പള്ളുരുത്തി സ്വദേശി  ഫാറൂഖ് അഫ്സലിനു (46) പരുക്കേറ്റു. രാവിലെ 7 മണിയോടെ മാറിടം ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂർ  ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെമ്പിളാവ് സ്വദേശി ദീപുവിന് (35) പരുക്കേറ്റു.

Next
This is the most recent post.
Previous
Older Post