തീക്കോയി, കങ്ങഴ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തുടക്കം.


കോട്ടയം: കങ്ങഴ, തീക്കോയി വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനില്‍  നിര്‍വഹിച്ചു. വന്യൂ വകുപ്പിന്റെ ആധുനികവത്ക്കരണ പദ്ധതിയുടെ ഭാഗമായി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കങ്ങഴ വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മിക്കുന്നത്.

 

 നബാര്‍ഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ചെലവിട്ടാണ് തീക്കോയിയില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. കങ്ങഴയില്‍ നടന്ന ചടങ്ങില്‍ ഗവണ്‍മെന്‌റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അജിത് മുതിരമല, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി തകിടിയേല്‍,വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിയന്‍ ആറ്റുകുഴി, തഹസീല്‍ദാര്‍ എസ്.കെ. ശ്രീകുമാര്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയലാല്‍, ഷെറിന്‍ സലീം, ഫൈസല്‍ കാരമല, നാസര്‍ കങ്ങഴ, കെ.എസ. സെബാസ്റ്റ്യന്‍, സി.വി തോമസുകുട്ടി, പി.സി. ശ്രീലത എന്നിവര്‍ പങ്കെടുത്തു. തീക്കോയി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക,ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ കുട്ടപ്പന്‍,ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ജെയിംസ്,പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ആര്‍. സുശീല, മീനച്ചില്‍ തഹസീല്‍ദാര്‍ (ഭൂരേഖ) സീമ ജോസഫ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വിനോദ് ജോസഫ്,പി.എം. സെബാസ്റ്റ്യന്‍,പി.വി. ലാലി,പയസ് കവളമ്മാക്കല്‍,കെ.കെ. പരീകൊച്ച് എന്നിവര്‍ പങ്കെടുത്തു.