പാലായിൽ മദ്യലഹരിയിൽ കെട്ടിട നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം സ്വദേശിയെ ചവിട്ടി കൊലപ്പെടുത്തി.


പാലാ: പാലായിൽ മദ്യലഹരിയിൽ കെട്ടിട നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം സ്വദേശിയെ ചവിട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

 

 സംഭവത്തിൽ  കെട്ടിട നിർമാണ തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ മുരിക്കുംപുഴ പരിപ്പിൽക്കുന്നു ഭാഗത്തുള്ള നിർമ്മാണം നടക്കുന്ന വീട്ടിൽ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. മദ്യലഹരിയിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ശ്യാമിൻ്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടത് എന്നും പോലീസ് പറഞ്ഞു. മുൻപും ഇവർ തമ്മിൽ തർക്കം പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്.