കോട്ടയം: കൊടും ചൂടിൽ വിയർത്തു കുളിച്ച കോട്ടയത്തിന് ആശ്വാസമായി തകർപ്പൻ വേനൽ മഴ. ഇന്ന് വൈകുന്നേരം പെയ്യാൻ ആരംഭിച്ച വേനൽ മഴ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ലഭിച്ചിട്ടുണ്ട്.

വൈകുന്നേരത്തോടെ ആരംഭിച്ച ഇടിമിന്നലോട് കൂടിയ മഴ ഇപ്പോഴും വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും പടിഞ്ഞാറൻ ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. സംസ്ഥാനത്ത് തികളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊടും ചൂടിൽ വിയർത്തു കുളിച്ച കോട്ടയത്തിന് വലിയൊരു ആശ്വാസം സമ്മാനിച്ചാണ് വേനൽ മഴ എത്തിയത്. ഏറെ നേരം മഴ ലഭിച്ചതോടെ കാർഷിക മേഖലയും ഉണർവിലാണ്. വേനൽ കൃഷിയിടങ്ങളെ വരണ്ട ഭൂമിയാക്കിയിരുന്നു. ചൂട് കൂടിയതോടെ ആറുകളിലും കിണറുകളിലും വെള്ളം വറ്റിത്തുടങ്ങിയിരുന്നു.
.png)